സിഡ്‌നി: മലയാളി പത്രത്തിന്റെ പതിനഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ച് സിഡ്‌നിയില്‍ സംഘടിപ്പിച്ചിരിക്കുന്ന മാ ഫെസ്റ്റ് അക്ഷരോത്സവത്തില്‍ മലയാളത്തിന്റെ പ്രമുഖ സാഹിത്യകാരന്‍ ബെന്യാമന്‍ പങ്കെടുത്ത് സംസാരിക്കുന്നു.
മരണമില്ലാത്ത വായന എ ഐ യുഗത്തില്‍ എന്ന വിഷയത്തില്‍ ബെന്യാമന്‍ പ്രവാസി മലയാളികളോട് സംവദിക്കും.
പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ബെന്നി ഡാനിയേല്‍.പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട എന്ന സ്ഥലത്ത് ജനിച്ചു വളര്‍ന്ന ബെന്യാനിന്‍ ആനുകാലികങ്ങളില്‍ കഥകളും നോവലുകളും എഴുതിയാണ് സാഹിത്യ ലോകത്ത് ശ്രദ്ധേയനാകുന്നത്. അദ്ദേഹത്തിന്റെ ”ആടുജീവിതം” എന്ന നോവല്‍ രാജ്യന്തര ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. സ്വപ്‌നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി.ആടു ജീവിതത്തിന് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.പിന്നിട് ഈ നോവല്‍ മലയാളത്തിന്റെ പ്രശസ്ത യുവനടന്‍ പ്രിഥ്വിരാജ് നായകനായി സിനിമയാക്കി
അബീശഗിന്‍,പ്രവാചകന്മാരുടെ രണ്ടാം പുസ്തകം,അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍,ആടുജീവിതം,മഞ്ഞവെയില്‍ മരണങ്ങള്‍,അല്‍ – അറേബ്യന്‍ നോവല്‍ ഫാക്ടറി,മുല്ലപ്പൂ നിറമുള്ള പകലുകള്‍,മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്‌ററ് വര്‍ഷങ്ങള്‍, മരീചിക,ശരീരശാസ്ത്രം,നിശബ്ദ സഞ്ചാരങ്ങള്‍ മള്‍ബറി, എന്നോട് നിന്റെ സോര്‍ബയെക്കുറിച്ച് പറയൂ..തുടങ്ങിയവയാണ് നോവലുകള്‍.
യുത്തനേസിയ ,പെണ്‍മാറാട്ടം,ഇ.എം.എസും പെണ്‍കുട്ടിയും,മനുഷ്യന്‍ എന്ന സഹജീവി തുടങ്ങിയ കഥാസാമഹരങ്ങളും, ഇരുണ്ട വനസ്ഥലികള്‍,അനുഭവം ഓര്‍മ്മ യാത്ര,ഒറ്റമരത്തണല്‍,ഗ്രീന്‍ സോണിനു വെളിയില്‍ നിന്ന് എഴുതുമ്പോള്‍,ഇരട്ട മുഖമുള്ള നഗരം,തുടങ്ങിയ കുറിപ്പുകളും അദ്ദേഹത്തിന്റേതായി പ്രസിദ്ധികരിച്ചിട്ടുണ്ട്.
മലയാള സാഹിത്യത്തിന് നല്കിയ മികച്ച സംഭവനകള്‍ക്ക് ,അബുദാബി മലയാളി സമാജം കഥാപുരസ്‌കാരം, ചെരാത് സാഹിത്യവേദി കഥാപുരസ്‌കാരം, അറ്റ്ലസ്-കൈരളി കഥാപുരസ്‌കാരം,അബുദാബി ശക്തി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, നോര്‍ക്ക – റൂട്ട്‌സ് പ്രവാസി നോവല്‍ പുരസ്‌കാരം,വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ബെന്യാമിന്‍ നേടിയിട്ടുണ്ട്.

