ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ‘ഭൂപാലി – ഘരാനകളുടെ പ്രതിധ്വനി’ ഹിന്ദുസ്ഥാനി സംഗീത പരിപാടി ജനുവരി 3 വൈകുന്നേരം 6.30ന് വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ നടക്കും.ഘരാനകളുടെ പാരമ്പര്യവും തനിമയും കോര്‍ത്തിണക്കിയ അവതരണങ്ങളിലൂടെ ഹിന്ദുസ്ഥാനി സംഗീത ലോകത്തെ ശ്രദ്ധേയരായ വനിതാ പ്രതിഭകള്‍ സായാഹ്നത്തെ രാഗദീപ്തമാക്കും.സിത്താറില്‍ കേരളത്തിലെ ആദ്യ വനിതാ പ്രൊഫഷണല്‍ സിത്താര്‍ വാദകയായ ശ്രീജ രാജേന്ദ്രനും ഗസല്‍ അവതരണവുമായി ദിപന്‍വിത ചക്രവര്‍ത്തിയും വേദിയിലെത്തും.രത്നശ്രീ അയ്യര്‍,ദേബ്ജ്യോതിറോയ് (തബല),ശ്യാം ആദത് (ഫ്‌ലൂട്ട്),എല്‍വിസ് ആന്റണി (കീ ബോര്‍ഡ്), ഹാരിസ് വീരോലി (ഗിറ്റാര്‍) എന്നിവര്‍ സംഗീതസന്ധ്യയില്‍ പങ്കാളിയാകും.പ്രവേശനം സൗജന്യം
ഭൂപാലി’ സംഗീതസന്ധ്യ ജനുവരി 3ന് ടാഗോര്‍ തിയേറ്ററില്‍

