ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണം; ജ​ൻ സു​രാ​ജ് പാ​ർ​ട്ടി

ന്യൂ​ഡ​ൽ​ഹി: 2025-ലെ ​ബി​ഹാ​ർ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ഭ​ര​ണ​കൂ​ടം വ്യാ​പ​ക​മാ​യി പ​ണം ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്നും പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ലി​രി​ക്കെ ‘മു​ഖ്യ​മ​ന്ത്രി മ​ഹി​ളാ റോ​സ്ഗാ​ർ യോ​ജ​ന’ പ്ര​കാ​രം ല​ക്ഷ​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ൾ​ക്ക് 10,000 രൂ​പ വീ​തം കൈ​മാ​റി എ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. ഇ​ത് വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​നു​ള്ള പ്ര​ലോ​ഭ​നം ആ​ണെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം പു​തി​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ചേ​ർ​ക്കു​ക​യും അ​വ​ർ​ക്ക് പ​ണം ന​ൽ​കു​ക​യും ചെ​യ്ത​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് പാ​ർ​ട്ടി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഏ​ക​ദേ​ശം 14,000 കോ​ടി രൂ​പ​യു​ടെ ലോ​ക​ബാ​ങ്ക് ഫ​ണ്ട് ഇ​തി​നാ​യി വ​ക​മാ​റ്റി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്.

ഇ​ത്ത​രം അ​ഴി​മ​തി​ക​ൾ ത​ട​യു​ന്ന​തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ജ​ൻ സു​രാ​ജ് പാ​ർ​ട്ടി കു​റ്റ​പ്പെ​ടു​ത്തി. സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ്വ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ക​മ്മീ​ഷ​ന് വീ​ഴ്ച പ​റ്റി​യെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സ് ജോ​യ്മ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഈ ​ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി ആ​റി​ന് കേ​സി​ൽ വാ​ദം കേ​ൾ​ക്കാ​നാ​ണ് സാ​ധ്യ​ത.

Leave a Reply

Your email address will not be published. Required fields are marked *