നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി പക്ഷിക്കടത്ത്; വംശനാശം നേരിടുന്ന 14 പക്ഷികളെ പോലീസ് പിടിച്ചെടുത്തു

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി പക്ഷിക്കടത്ത്. തായ്‌ലന്‍ഡില്‍ നിന്ന് എത്തിയ കുടുംബമാണ് പക്ഷികളുമായി എത്തിയത്. വംശനാശ ഭീഷണി നേരിടുന്ന 14 പക്ഷികളെയാണ് കസ്റ്റംസ് കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ മര്‍വാനും ഭാര്യയും 7 വയസുള്ള മകനുമാണ് പക്ഷികളുമായി എത്തിയത്.

പിടിച്ചെടുത്ത പക്ഷികളെയും കുടുംബത്തെയും വനംവകുപ്പിന് കൈമാറി. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കച്ചവട ലക്ഷ്യങ്ങളുമായിട്ടാണോ ഇവയെ കൊണ്ടുവന്നതെന്നും പരിശോധിക്കുന്നുണ്ട്. പക്ഷികളെ തിരികെ തായ്‌ലന്‍ഡിലേക്ക് തന്നെ അയക്കും.

Leave a Reply

Your email address will not be published. Required fields are marked *