തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച ഔദ്യോഗിക കത്തിൽ ബി.ജെ.പിയുടെ സീൽ പതിഞ്ഞ സംഭവത്തിൽ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. ഏപ്രിൽ 9-ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കമ്മീഷൻ കാണുന്നത്. ഇതൊരു സാങ്കേതിക പിശക് (Clerical Error) മാത്രമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക വിശദീകരണം. അഡീഷണൽ സി.ഇ.ഒ പി.ബി. നൂഹിനാണ് കൂടുതൽ അന്വേഷണത്തിനുള്ള ചുമതല നൽകിയിരിക്കുന്നത്.തിരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് എൽ.ഡി.എഫും യു.ഡി.എഫും ആരോപിച്ചു. കമ്മീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്നുവെന്നും ഇതിന് പിന്നിൽ വലിയ അട്ടിമറി നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
ബി.ജെ.പി സീൽ വിവാദം: അന്വേഷണ റിപ്പോർട്ട് ഇന്ന്; ഉദ്യോഗസ്ഥനെതിരെ നടപടി

