സിഡ്നിയിലെ ബീച്ചുകളില്‍ മാലിന്യം അടിഞ്ഞുകൂടുന്നു ; മൂന്നു ബീച്ചുകള്‍ താല്കാലികമായി അടച്ചുപൂട്ടി

സിഡ്നിയിലെ പ്രശസ്തമായ പല ബീച്ചുകളിലും ‘ബ്ലാക്ക് ബോള്‍സ്’ (Bla-ck Balls) അഥവാ കറുത്ത നിറത്തിലുള്ള മലിനവസ്തുക്കള്‍ വീണ്ടും അടിഞ്ഞുകൂടിയതാണ് ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി. മലിനീകരണം രൂക്ഷമായതിനെത്തുടര്‍ന്ന് കൂജി (Coogee), മാറൂബ്ര (Maroubra), ഗോര്‍ഡന്‍സ് ബേ (Gordons Bay) എന്നീ ബീച്ചുകള്‍ അധികൃതര്‍ താല്‍ക്കാലികമായി അടച്ചു.ഈ മലിനവസ്തുക്കളില്‍ അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന്, കടലില്‍ ഇറങ്ങുന്നതിനോ മണലില്‍ തൊടുന്നതിനോ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.മലിനവസ്തുക്കള്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നുണ്ടെങ്കിലും, ഇത് പൂര്‍ത്തിയാക്കാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി എടുത്തേക്കാം

Leave a Reply

Your email address will not be published. Required fields are marked *