മുംബൈ: ബോളിവുഡിലെ ഇതിഹാസ തുല്യമായ സാന്നിധ്യമായിരുന്ന ധര്‍മേന്ദ്ര (ധരം സിങ് ഡിയോള്‍) അന്തരിച്ചു. തൊണ്ണൂറു വയസായിരുന്നു. തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അന്ത്യം. മുംബൈയിലെ വസതിയില്‍ ഇന്നലെ ഉച്ചയാക്കായിരുന്നു അന്ത്യം.രണ്ടാഴ്ച മുമ്പ് മുംബൈയിലെ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് രക്ഷപെട്ട് വീട്ടിലെത്തിയിരുന്നു. ശ്വാസ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നത്. ആശുപത്രിയിലായിരുന്ന സമയത്ത് മരിച്ചുവെന്ന് അഭ്യൂഹം പരന്നിരുന്നതാണ്.
ലുധിയാനയിലാണ് ധര്‍മേന്ദ്രയുടെ ജനനം. ദില്‍ ഭീ തേരാ ഹം ഭീ തേരെ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2012ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കിയാണ് ധര്‍മേന്ദ്രയെ ആദരിച്ചത്. ആറ് പതിറ്റാണ്ട് നീണ്ടകരിയറില്‍ ഏറ്റവും വലിയ ഹിറ്റായി മാറിയത് ഷോലെ എന്ന ചിത്രമായിരുന്നു.

