ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ന്യൂഡൽഹി – പൂനെ 6E 2608 ഫ്ലൈറ്റിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.
8.40ന് എത്തേണ്ട ഫ്ലൈറ്റ് 9.24നാണ് പൂനെയിൽ ലാൻഡ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്തിയില്ല. ബിടിഎസി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയെന്ന് അധികൃതർ അറിയിച്ചു.

