ബോണ്ടായി ബീച്ച് ആക്രമണം; റോയല്‍ കമ്മീഷന്‍ അന്വേഷണത്തിന് സമ്മര്‍ദ്ദം ചെലുത്തി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍

ബോണ്ടായി ബീച്ച് ഭീകരാക്രണത്തില്‍ പോലീസ് അന്വേഷണത്തിന് പകരം റോയല്‍ കമ്മറ്റി അന്വേഷണം പ്രഖ്യാപിക്കണമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ഇന്ന് സിഡ്നിയില്‍ ഒത്തുചേരുകയും സര്‍ക്കാരിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.

തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇത്രയും വലിയൊരു വീഴ്ച എങ്ങനെയുണ്ടായി എന്ന് പരിശോധിക്കണം.ആക്രമണത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളും പുറത്തുകൊണ്ടുവരണം.ഇരകളുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ സഹായവും നീതിയും ഉറപ്പാക്കണം. തുടങ്ങിയ കാര്യങ്ങളാണ് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഒരു റോയല്‍ കമ്മീഷന്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിമുഖത പ്രകടിപ്പിച്ചു. റോയല്‍ കമ്മീഷന്‍ ഇല്ലെന്നും റിച്ചാര്‍ഡ്സണ്‍ സമിതി അന്വേഷിക്കുമെന്നും പ്രധാനമന്ത്രി മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *