ഡിസംബര്‍ 14 ന് വൈകിട്ട് സി്ഡ്‌നി ബോണ്ടി ബീച്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ വെടിയേറ്റവരുടെ മരണ നിരക്ക് ഉയരുന്നു.പത്ത് വയസ് ഉള്ള പെണ്‍കിയടക്കം 14 പേര്‍ മരിച്ചു. അഞ്ചുപേര്‍ അതിവ ഗുരുതരാവസ്ഥയില്‍.49ഓളം പേര്‍ക്ക് പരിക്ക്.പരിക്കേറ്റവരില്‍ രണ്ട് പോലിസുകാരും
ജൂതന്മാരുടെ ആഘോഷമായ ഹനുക്ക ആഘോഷത്തിനായി ബീച്ചില്‍ ഒത്തുകൂടിയ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണം ആണിത് എന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് സ്ഥിരീകരിച്ചു.പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ഇതിനെ ‘ആന്റിസെമിറ്റിക് ഭീകരവാദം’ എന്ന് വിശേഷിപ്പിച്ചു.
പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമികളില്‍ ഒരാള്‍ വെടിയേറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.24 വയസ്സുള്ള പാകിസ്ഥാന്‍ വംശജനായ നവീദ് അക്രം എന്ന അക്രമിയാണ് കൊല്ലപ്പെട്ടത്
കൊല്ലപ്പെട്ട അക്രമിയുമായി ബന്ധപ്പെട്ട കാറില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി നിര്‍വീര്യമാക്കി.രണ്ടാമത്തെയാള്‍ പോലീസ് കസ്റ്റഡിയിലാണ്.ഇയാള്‍ക്ക് വെടിയേല്‍ക്കുകയും ഗുരുതരാവസ്ഥയില്‍ പോലീസ് സംരക്ഷണയില്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്.ഇയാള്‍ കൊല്ലപ്പെട്ട അക്രമിയുടെ പിതാവാണ് എന്നും പോലീസ് അറിയിച്ചു.അക്രമികള്‍ അച്ഛനും മകനും ആയിരുന്നു എന്നാണ് ന്യൂസൗത്ത് വെയില്‍സ് പോലീസ് കമ്മീഷണര്‍ മാല്‍ ലാന്‍യോണ്‍ അറിയിച്ചത്.
ഇവരില്‍ ഒരാള്‍ ഓസ്ട്രേലിയന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ (ASIO) നിരീക്ഷണത്തിലുള്ള വ്യക്തിയാണെങ്കിലും, ഇയാള്‍ അടിയന്തര ഭീഷണിയല്ലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

