ബോണ്ടി നായകന്‍ അഹ്‌മദ് അല്‍ അഹ്‌മദിന് 25 ലക്ഷം ഡോളര്‍ സഹായ ധനം

സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പ്പിനിടെ സ്വജീവന്‍ പണയപ്പെടുത്തി അക്രമിയെ നേരിട്ട അഹമ്മദ് അല്‍ അഹമ്മദി എന്ന യുവാവിനോടുള്ള ആദരസൂചകമായാണ് ഗോഫണ്ട്മി പേജിന്റെ സ്ഥാപകരില്‍ നിന്ന് 25,33,585 ഡോളര്‍ അഹ്‌മദ് അല്‍ അഹ്‌മദിന് ലഭിച്ചത്.

സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ഹനുക്ക ആഘോഷങ്ങള്‍ നടക്കുമ്പോഴാണ് തോക്കുധാരിയായ അക്രമി വെടിയുതിര്‍ത്തത്. ആയുധങ്ങളൊന്നുമില്ലാതിരുന്നിട്ടും അഹമ്മദ് അക്രമിയെ തടയാന്‍ മുന്നോട്ടു വരികയായിരുന്നു.ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത അക്രമിയെ അഹമ്മദ് തടയാന്‍ ശ്രമിച്ചു. ഇത് പോലീസിന് സംഭവസ്ഥലത്തെത്താന്‍ ആവശ്യമായ സമയം നല്‍കുകയും കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്തു.അക്രമിയെ നേരിടുന്നതിനിടെ അഹമ്മദിന് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹം ചികിത്സയിലാണ്.സിറിയയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ആളാണ് അഹമ്മദ്.

അഹമ്മദിന്റെയും കുടുംബത്തിന്റെയും ചികിത്സയ്ക്കും ഭാവി ആവശ്യങ്ങള്‍ക്കുമായി ‘GoFundMe’ വഴിയാണ് പണം സമാഹരിച്ചത്.ഏകദേശം 25 ലക്ഷം ഡോളര്‍ (ഏകദേശം 21 കോടി ഇന്ത്യന്‍ രൂപ).ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 43,000-ത്തോളം ആളുകള്‍ ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു.പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് അഹമ്മദിനെ ‘യഥാര്‍ത്ഥ ഓസ്ട്രേലിയന്‍ ഹീറോ’ എന്ന് വിശേഷിപ്പിച്ചു.സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കുടിയേറ്റക്കാരന്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ ഈ പോരാട്ടം ലോകമെമ്പാടും വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *