‘ഡൊണാള്‍ഡ് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ്’ സമിതിയില്‍ ചേരാന്‍ ഓസ്ട്രേലിയയ്ക്ക് ഔദ്യോഗിക ക്ഷണം

കാൻബറ: ഗാസയിലെ സമാധാനത്തിനും പുനര്‍നിര്‍മ്മാണത്തിനും വേണ്ടി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച ‘ബോര്‍ഡ് ഓഫ് പീസ്’ എന്ന സമിതിയില്‍ ചേരാന്‍ ഓസ്ട്രേലിയയ്ക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചു.

ഈ ക്ഷണം ബഹുമാനപൂര്‍വ്വം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് വ്യക്തമാക്കി. എന്നാല്‍ സമിതിയുടെ ലക്ഷ്യങ്ങള്‍, ഘടന, ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങളെ ഇത് എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *