ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് രാജിവെച്ചു ; വിവാദ നയതന്ത്ര നിയമനം പാളിയെന്ന് തുറന്നുസമ്മതം

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ ചീഫ് ഓഫ് സ്റ്റാഫ് മോർഗൻ മക്സ്വീനി രാജിവെച്ചു. അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി പീറ്റർ മൻഡൽസണെ നിയമിച്ച തീരുമാനത്തിലുണ്ടായ പാളിച്ചകൾ അംഗീകരിച്ചുകൊണ്ടാണ് പടിയിറക്കം.

2024-ലാണ് പീറ്റർ മൻഡൽസണെ ബ്രിട്ടീഷ് അംബാസഡറായി നിയമിച്ചത്. എന്നാൽ, അന്താരാഷ്ട്ര തലത്തിൽ ലൈംഗികാതിക്രമ കേസുകളിൽ പ്രതിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള മൻഡൽസണിന്റെ മുൻകാല സൗഹൃദം വലിയ തോതിൽ ചർച്ചയായിരുന്നു

മൻഡൽസണെ അംബാസഡറായി നിയമിക്കാൻ പ്രധാനമന്ത്രിയോട് ശുപാർശ ചെയ്തത് താനാണെന്ന് മക്സ്വീനി വെളിപ്പെടുത്തി. “പീറ്റർ മൻഡൽസണെ നിയമിക്കാനുള്ള തീരുമാനം ഒരു വലിയ തെറ്റായിരുന്നു. ആ തീരുമാനത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. അയാൾ നമ്മുടെ പാർട്ടിക്കും രാജ്യത്തിനും വലിയ ഹാനിയുണ്ടാക്കി,” മക്സ്വീനി തന്റെ രാജി പ്രസ്താവനയിൽ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *