രണ്ടാനമ്മയുടെ ക്രൂരമർദനം: ഉത്തർപ്രദേശിൽ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

രണ്ടാനമ്മയുടെ ക്രൂരമർദനത്തെത്തുടർന്ന് മൂന്നു വയസ്സുകാരി കൊല്ലപ്പെട്ടു. ബുലന്ദ്ഷഹർ ജില്ലയിലെ പഹാസു പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സുർജാവലി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.കുട്ടിയെ രണ്ടാനമ്മയായ പൂനം ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് പൂനത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.പ്രാഥമിക അന്വേഷണത്തിൽ പൂനം കുട്ടിയെ നിരന്തരമായി ഉപദ്രവിച്ചിരുന്നതായി സൂചനയുണ്ട്. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.കുട്ടിയുടെ പിതാവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. രണ്ടാനമ്മയുടെ ക്രൂരതയ്ക്കെതിരെ ഗ്രാമവാസികൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *