അഡ്ലെയ്ഡിന് സമീപം ബഗ്ഗി മറിഞ്ഞ് അപകടം; ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നില അതീവ ഗുരുതരം

അഡ്ലെയ്ഡ്: തെക്കൻ ഓസ്‌ട്രേലിയയിലെ അഡ്ലെയ്ഡിന് വടക്ക് യറ്റാലുങ്കയിലുണ്ടായ ബഗ്ഗി അപകട ത്തിൽ ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം ഏകദേശം 4:30-ഓടെ ഒരു സ്വകാര്യ ഫാമിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബഗ്ഗി മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

അപകടത്തെത്തുടർന്ന് ആംബുലൻസുകൾ, ഹെലികോപ്റ്റർ, പ്രത്യേക പീഡിയാട്രിക് മെഡിക്കൽ ടീം എന്നിവരടങ്ങുന്ന വൻ സന്നാഹം സ്ഥലത്തെത്തി. അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അഡ്ലെയ്ഡിനും ഗാവ്‌ലറിനും (Gawler) ഇടയിലുള്ള ചെറിയ ഗ്രാമപ്രദേശമാണ് യറ്റാലുങ്ക. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *