ക്യാമറകളും കൗണ്ടറുകളും അടിച്ചുതകർത്തു; കുമ്പള ടോൾ ഗേറ്റിൽ വൻ സംഘർഷം

കുമ്പള: ദേശീയപാതാ ടോൾപിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമരം തുടരുകയാണ് പ്രതിഷേധക്കാർ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് സമാനമായി ബുധനാഴ്ച രാത്രി ടോൾഗേറ്റിൽ നടന്ന വൻ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. കാസർകോട് കുമ്പള ടോൾഗേറ്റിൽ ഉള്ള ക്യാമറകളും കൗണ്ടറുകളും സമരക്കാർ അടിച്ചുതകർത്തു.

പന്തം കൊളുത്തി പ്രകടനമായാണ് യുവാക്കളടക്കമുള്ളവർ പ്രദേശത്തെത്തിയത്. മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ എത്തിയത്. പിന്നാലെ സമരക്കാരുടെ പ്രതിഷേധം അണപൊട്ടി സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പോലീസ് തടിച്ചുകൂടിയ ജനത്തോട് മാറാൻ ആവശ്യപ്പെട്ടെങ്കിലും അവർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും ഭാഗമായി പ്രവർത്തിക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *