പൗരത്വ നിയമങ്ങളില്‍ നവീകരണവുമായി കാനഡ. പ്രവാസികള്‍ക്കു ഗുണകരമാകുന്ന വിധത്തില്‍ വംശാവലി അടിസ്ഥാനമാക്കിയുള്ള പൗരത്വ നിയമത്തിലാണ് കൂടുതല്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. വദേശത്തു ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ ആയ കുട്ടികളുള്ള കുടുംബങ്ങള്‍ മുന്‍ നിയമങ്ങളാല്‍ ഒഴിവാക്കപ്പെട്ട ആളുകള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുന്ന പുതിയ ബില്ലിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഇതോടെ ഇന്ത്യക്കാരുള്‍പ്പെടെ നിരവധി കുടിയേറ്റക്കാരുടെ പൗരത്വ പ്രശ്‌നത്തിനു പരിഹാരമാകും.
നിലവിലെ നിയമപ്രകാരം കാനഡയ്ക്ക് പുറത്ത് ജനിക്കുന്നതോ ദത്തെടുക്കപ്പെട്ടവരോ ആയ വ്യക്തികള്‍ക്ക് പൗരത്വം ലഭിക്കണമെങ്കില്‍ മാതാപിതാക്കളില്‍ ഒരാളെങ്കിലും കാനഡയില്‍ ജനിച്ചവരാകണമായിരുന്നു. എന്നാല്‍ മാത്രമായിരുന്നു വംശാവലി അനുസരിച്ചുള്ള പൗരത്വം ലഭിക്കുക. ഈ നിയമം സൃഷ്ിച്ചിരുന്ന പ്രതിസന്ധിയാണ് ഇപ്പോള്‍ ഒഴിവായിരിക്കുന്നത്. നിലവിലെ നിയമം മൂലം പൗരത്വം ലഭിക്കാതെ പോയവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം.

