കാനഡയിലെ ആരോഗ്യരംഗം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായി വിവരം. അത്യാഹിത വിഭാഗങ്ങളില്‍ പോലും ഒരു ബെഡ് ലഭിക്കാന്‍ രോഗികള്‍ ശരാശരി 16 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കാനഡയിലെ ആരോഗ്യസംവിധാനം ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ‘ഐസിയു’വിലാണെന്ന് വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാനഡയിലെ പ്രമുഖ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവര്‍ മണിക്കൂറുകളോളം വരാന്തകളില്‍ കഴിയേണ്ട അവസ്ഥയാണ്. ഡോക്ടര്‍മാരുടെ കുറവും നഴ്‌സുമാരുടെ അഭാവവും മൂലം ശസ്ത്രക്രിയകള്‍ മാസങ്ങളോളം വൈകുന്നു. സൗജന്യ ചികിത്സ എന്ന് അവകാശപ്പെടുമ്പോഴും കൃത്യസമയത്ത് വിദഗ്ധ ചികിത്സ ലഭിക്കാതെ രോഗികള്‍ മരണത്തിന് കീഴടങ്ങുന്ന അവസ്ഥ കാനഡയില്‍ പതിവാകുകയാണ്. വിദേശങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ തകര്‍ച്ചയില്‍ വലിയ ആശങ്കയിലാണ്

