സ്ഥാനാര്‍ത്ഥി(കവിത)

എന്നും സീറ്റ് മോഹം,
തോല്‍ക്കുന്ന മണ്ഡലമെങ്കിലും മതി,
മതിലില്‍ മുഖം തെളിഞ്ഞാല്‍ പോരേ,
അതാണ് ഇപ്പോഴത്തെ ജയഗാനം.

ഞാന്‍,എന്റെ കൂട്ടം,
എന്റെ ചിത്രം,എന്റെ തീരുമാനം,
പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങള്‍ക്കിടയില്‍
ഇപ്പോള്‍ പേരിന്റെ മുഴക്കം മാത്രമാണ്.

അധികാരത്തിന്റെ മത്തുപിടിച്ചവര്‍
മൂന്നു വാക്കുകള്‍ മാത്രമേ അറിയൂ –
ഞാന്‍,എന്റെ,എനിക്ക്.
മറ്റൊന്നും അവര്‍ക്കറിയില്ല.

ആത്മവിശ്വാസമല്ല അതെ,
അത് അഹങ്കാരത്തിന്റെ മുദ്രിത പത്രം,
ജനങ്ങളുടെ കയ്യില്‍ പറന്നു വീഴുന്ന
ഒരാശ്വാസ വാക്കുപോലെ പൊലിയുന്നത്.

വീട്ടില്‍ ഭാര്യ ചോദിക്കുന്നു,
”ഇതെല്ലാം എന്തിനാണ്?”
അവന്‍ ചിരിച്ചു മറുപടി നല്‍കുന്നു,
”പ്രിയേ, സ്ഥാനാര്‍ത്ഥിത്വം കിട്ടിയാല്‍
ചില പണശേഖരണം നടത്താമല്ലോ.”
ജനങ്ങള്‍ ചിരിക്കുന്നു, ചിലര്‍ മൗനം പാലിക്കുന്നു,

അവര്‍ക്ക് അറിയാം,
സ്ഥാനാര്‍ത്ഥികള്‍ മാറും,
പക്ഷേ പതിവുകള്‍ മാറുന്നില്ല.

അഡ്വ. നളിനാക്ഷന്‍ ഇരട്ടപ്പുഴ

Leave a Reply

Your email address will not be published. Required fields are marked *