വര്‍ഷങ്ങളായി നിലനിന്നിരുന്ന വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിച്ച് കാനഡയും ചൈനയും പുതിയ കരാറിലെത്തി. കനേഡിയന്‍ കനോല സീഡുകള്‍ക്കും ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുമുള്ള താരിഫ് ഇളവുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.ആഗോള വ്യാപാര രംഗത്ത് വലിയ മാറ്റങ്ങള്‍ കുറിച്ചുകൊണ്ട് രണ്ട് സുപ്രധാന കരാറുകളാണ് ഇന്ന് ഒപ്പുവെച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വ്യാപാര നയങ്ങളോട് പ്രതികരിക്കുന്ന രീതിയിലാണ് കാനഡയും തായ്വാനും തങ്ങളുടെ നീക്കങ്ങള്‍ നടത്തിയിരിക്കുന്നത്.
അമേരിക്കയുടെ ഭാഗത്തുനിന്നുള്ള വ്യാപാര ഭീഷണി നേരിടുന്നതിനായി കാനഡയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വലിയ വഴിത്തിരിവുണ്ടായി. ബീജിംഗില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ കരാറുകള്‍ ഒപ്പിട്ടത്.ചൈനയില്‍ നിന്നുള്ള 49,000 ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കാനഡ ഇറക്കുമതി നികുതി ഗണ്യമായി കുറച്ചു (6.1 ശതമാനമാക്കി). നേരത്തെ ഇത് 100 ശതമാനമായിരുന്നു.കാനഡയുടെ കനോള സീഡിന് ചൈന ഏര്‍പ്പെടുത്തിയിരുന്ന 84 ശതമാനം നികുതി 15 ശതമാനമായി കുറച്ചു. ഇത് കനേഡിയന്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്.ക്ലീന്‍ എനര്‍ജി, ഫോസില്‍ ഇന്ധനങ്ങള്‍ എന്നീ മേഖലകളില്‍ സഹകരിക്കാനും ചൈനീസ് നിക്ഷേപം സ്വീകരിക്കാനും കാനഡ തീരുമാനിച്ചു.

