പീ​ര​ങ്കി​പ്പ​ട; ആ​ഴ്‌​സ​ണ​ല്‍ 3-0ന് ​സ​ണ്ട​ര്‍ല​ന്‍ഡി​നെ കീ​ഴ​ട​ക്കി

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി വി​ജ​യ​മു​ന്നേ​റ്റം തു​ട​രു​ന്നു. ഹോം ​മ​ത്സ​ര​ത്തി​ല്‍ ആ​ഴ്‌​സ​ണ​ല്‍ 3-0ന് ​സ​ണ്ട​ര്‍ല​ന്‍ഡി​നെ കീ​ഴ​ട​ക്കി. ആ​ദ്യ പ​കു​തി​യി​ല്‍ മാ​ര്‍ട്ടി​ന്‍ സു​ബ​മെ​ന്‍ഡി​യു​ടെ (42) ഗോ​ളി​ല്‍ ലീ​ഡ് നേ​ടി​യ പീ​ര​ങ്കി​പ്പ​ട, പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ല്‍നി​ന്നെ​ത്തി​യ വി​ക്ട​ര്‍ ഗ്യോ​കെ​രെ​സി​ന്‍റെ ഇ​ര​ട്ട​ഗോ​ളി​ലൂ​ടെ (66, 90+3) ജ​യം 3-0 ആ​ക്കി​മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ കി​രീ​ട​പോ​രാ​ട്ട​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി​യു​മാ​യു​ള്ള (56) പോ​യി​ന്‍റ് വ്യ​ത്യാ​സം ആ​ഴ്‌​സ​ണ​ല്‍ (47) ഒ​മ്പ​താ​ക്കി ഉ​യ​ര്‍ത്തി.എ​വേ പോ​രാ​ട്ട​ത്തി​ല്‍ ചെ​ല്‍സി എ​ഫ്‌​സി 3-1ന് ​വൂ​ള്‍വ്‌​സി​നെ കീ​ഴ​ട​ക്കി. കോ​ള്‍ പാ​മ​റി​ന്‍റെ ഹാ​ട്രി​ക്കാ​ണ് ചെ​ല്‍സി​ക്കു ജ​യം സ​മ്മാ​നി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *