വാഹനാപകടം: മണിയൻപിള്ള രാജു സ്റ്റേഷനിൽ ഹാജരായി, കേസെടുത്ത് പോലീസ്

തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജുവിന്‍റെ വാഹനമിടിച്ച സംഭവത്തില്‍ കേസെടുത്ത് മ്യൂസിയം പോലീസ്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ലെന്നും വാഹനം നിർത്താതെ ഓടിച്ചുപോയി എന്നും യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ലെന്നും എഫ്ഐആറിൽ പറയുന്നു.

അതേസമയം, കേസിൽ മണിയന്‍പിള്ള രാജു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഹാജരായി. നിലവിൽ അദ്ദേഹത്തിന്‍റെ മെഡിക്കൽ പരിശോധന ജനറൽ ആശുപത്രിയിൽ നടക്കുകയാണ്. വൈദ്യപരിശോധനക്ക് ശേഷമായിരിക്കും വകുപ്പുകളിൽ അന്തിമ തീരുമാനം. വാഹനം ഓടിച്ചത് താൻ തന്നെയാണെന്നും ഭയം കൊണ്ടാണ് നിർത്താതെ പോയതെന്നും താരം നേരത്തെ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.

വ്യാ​ഴാ​ഴ്ച രാ​ത്രി 10ഓ​ടെ വ​ഴു​ത​ക്കാ​ട് ശ്രീ​മൂ​ലം ക്ല​ബി​ന് മു​ൻ​പി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​ണി​യ​ൻ പി​ള്ള രാ​ജു ഓ​ടി​ച്ച ആ​ഢം​ബ​ര കാ​റി​ടി​ച്ച് ര​ണ്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേറ്റിരുന്നു. അ​പ​ക​ട​ത്തി​ന് ശേ​ഷം മ​ണി​യ​ൻ പി​ള്ള രാ​ജു വാ​ഹ​നം നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. നി​വേ​ദി​ത് കൃ​ഷ്ണ, സൂ​ര​ജ് എ​ന്നീ യു​വാ​ക്ക​ൾ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. നി​വേ​ദി​തി​ന് കാ​ലു​ക​ൾ​ക്കും സൂ​ര​ജി​ന് ന​ട്ടെ​ല്ലി​നും പൊ​ട്ട​ലു​ണ്ടെ​ന്നു​മാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഇ​രു​വ​രും സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *