കോട്ടയം: നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തോട്ടയ്ക്കാട് സ്വദേശി അനൂപ് (28) ആണ് അപകടത്തിൽ മരിച്ചത്. കോട്ടയം പാറക്കൽ കടവിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം.അനൂപിനൊപ്പം കാറിലുണ്ടായിരുന്ന എബി, ജസ്റ്റിൻ ചാക്കോ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ഉടൻ തന്നെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു.അപകടം നടന്നയുടനെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അനൂപിന്റെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് മേൽനടപടികൾ സ്വീകരിച്ചത്. അനൂപിന്റെ മൃതദേഹം നിലവിൽ കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം

