ടൗണ്‍സ് വില്‍സ് കരോള്‍ ബൈ കാന്‍ഡില്‍ ലൈറ്റ് 2025 സംഘടിപ്പിച്ചു; വിസ്മയമായി ടൗണ്‍സ്വില്‍ താളം അവതരിപ്പിച്ച ചെണ്ടമേളം

ടൗണ്‍സ് വില്‍ സിറ്റി കൗണ്‍സില്‍ സംഘടിപ്പിച്ച Townsville’s Carols by Candlelight 2025 പരിപാടി ഏകദേശം 15,000 പ്രേക്ഷകരെ ആകര്‍ഷിച്ച ഒരു വമ്പിച്ച സാംസ്‌കാരിക ആഘോഷമായി മാറി. സംഗീതവും വൈവിധ്യമാര്‍ന്ന കലാരൂപങ്ങളും ഒരുമിച്ച് ആഘോഷിക്കപ്പെട്ട ഈ വേദിയില്‍, Townsville Thalams അവതരിപ്പിച്ച ചെണ്ട മേളം ഇന്ത്യന്‍ പാരമ്പര്യ താളവൈവിധ്യവും ടൗണ്‍സ് വില്‍ ആസ്ഥാനമാക്കിയുള്ള The Royal Autsralian Regimen-t ആര്‍മി ബാന്റിന്റെ ആദ്യ ബറ്റാലിയന്‍ (1 RAR) അവതരിപ്പിച്ച പാശ്ചാത്യ കരോള്‍ സംഗീതവും തമ്മില്‍ മാറ്റുരച്ച അപൂര്‍വമായ കലാസമന്വയമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.

വേദിയില്‍ മുഴങ്ങിയ ഓരോ ചെണ്ടതാളവും പ്രേക്ഷകരില്‍ ആവേശം നിറച്ചപ്പോള്‍, കേരളത്തിന്റെ സമ്പന്നമായ താളവാദ്യപാരമ്പര്യത്തിന്റെ ഊര്‍ജവും ശാസ്ത്രീയതയും വ്യക്തമായി പ്രതിഫലിച്ചു.

ഈ ചെണ്ട മേളത്തില്‍ ടൗണ്‍സ് വില്ലിലെ, കേരളത്തിന്റെ യുവതലമുറയായ Jaise, Jenisa, Aron, Edwin എന്നീ കലാകാരന്മാര്‍ പങ്കെടുത്തു. അവരുടെ കൃത്യമായ താളക്രമം, ആത്മവിശ്വാസപൂര്‍ണ്ണമായ അവതരണം, പരസ്പര ഏകോപനം എന്നിവ ചേര്‍ന്ന് ചെണ്ട കലാരൂപത്തിന്റെ യഥാര്‍ത്ഥ ആത്മാവിനെ പൂര്‍ണ്ണതയോടെ ആസ്വാദ്യകരമാക്കി. ഓരോ താളമടിയും വേദിയെ ഉണര്‍ത്തുകയും പ്രേക്ഷകരെ സംഗീതത്തിന്റെ താളത്തില്‍ അലിയിക്കുകയും ചെയ്തു.

ഇന്ത്യന്‍ പരമ്പരാഗത കലാരൂപമായ ചെണ്ടയുടെ ഊര്‍ജസ്വലമായ താളങ്ങള്‍, പാശ്ചാത്യ കരോള്‍ ഗാനങ്ങളുടെ മൃദുലവും ആഹ്ലാദകരവുമായ സ്വരങ്ങളുമായി ലയിപ്പിച്ചാണ് ഈ അവതരണം രൂപകല്‍പ്പന ചെയ്തത്. Townville Thalams ന്റെ ചടുലമായ മേളപ്പെരുക്കങ്ങള്‍ കരോള്‍ സംഗീതത്തിന് പുതുമയും ഗാംഭീര്യവും നല്‍കി. അതേസമയം ഞഅഞ 1 ബാന്‍ഡിന്റെ പാശ്ചാത്യവാദ്യസംഗീതം ഈ പ്രകടനത്തിന് ആഗോളശൈലിയും വൈവിധ്യവും സമ്മാനിച്ചു.

മെഴുകുതിരികളുടെ പ്രകാശത്തില്‍, ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ അരങ്ങേറിയ ഈ പ്രകടനം, സംഗീതം ദേശവും സംസ്‌കാരവും അതിര്‍വരമ്പുകളും മറികടക്കുന്ന സര്‍വ്വഭൗമ ഭാഷയാണെന്ന സന്ദേശം ശക്തമായി മുന്നോട്ടുവച്ചു. വ്യത്യസ്ത സാംസ്‌കാരിക പാരമ്പര്യങ്ങള്‍ പരസ്പര ബഹുമാനത്തോടെയും സൃഷ്ടിപരമായ സമീപനത്തോടെയും ഒന്നിക്കുമ്പോള്‍ എത്ര മനോഹരമായ കലാസൃഷ്ടികള്‍ പിറക്കാമെന്നതിന് ഈ അവതരണം മികച്ച ഉദാഹരണമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *