ലണ്ടന്‍ : ഇംഗ്ലണ്ട്-സ്കോട്ലന്ഡ് അതിര്‍ത്തി നഗരമായ കാര്‍ലയിലില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തില്‍ കരോള്‍ സന്ധ്യ സംഘടിപ്പിച്ചു. സെന്റ് മേരി മഗ്ദലനെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന പരിപാടിയില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. യുവജനപ്രസ്ഥാന അംഗങ്ങളും സണ്‍ഡേ സ്കൂള്‍ കുട്ടികളും കാരള്‍ ഗാനങ്ങള്‍ ആലപിച്ചു. വികാരി ഫാ. സജി സി ജോണ്‍ ക്രിസ്മസ് സന്ദേശം നല്കി. സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങളും പരിപാടിയില്‍ വിതരണം ചെയ്തു.
അഡ്വ. റോഷ് മാത്യു, ടിന്‍സി ഷൈജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. കാര്‍ലയില്‍, വൈറ്റ്ഹാവന്‍, ഡംഫ്രീസ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായ രീതിയില്‍ കാരള്‍ സന്ധ്യ സംഘടിപ്പിക്കുമെന്ന് ട്രസ്റ്റി സോണി സി വര്‍ഗീസ് അറിയിച്ചു. സെക്രട്ടറി അജയ് തോമസ് നന്ദി പറഞ്ഞു.
ഈ വര്‍ഷം ആദ്യമാണ് കാര്‍ലയിലില്‍ മഗ്ദലന മേരിയുടെ നാമത്തില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്ഗ്രിഗേഷന് ആരംഭിച്ചത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനത്തിന് കീഴിലാണ് കോണ്ഗ്രിഗേഷന്. എല്ലാ മാസവും മൂന്നാം ശനിയാഴ്ചയാണ് കോണ്‍ഗ്രിഗേഷനില്‍ കുര്‍ബാന നടത്തപ്പെടുന്നത്

