കൊച്ചി: സ്വര്‍ണം വാങ്ങാനുള്ള കാഷ് പര്‍ച്ചേസ് പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ ആവശ്യപ്പെട്ടു.
സ്വര്‍ണവില ഉയര്‍ന്നതിനാല്‍ 12 ഗ്രാം സ്വര്‍ണം മാത്രമാണ് രണ്ടു ലക്ഷം രൂപയ്ക്കു വാങ്ങാന്‍ കഴിയുന്നത്. പാന്‍ കാര്‍ഡിന്റെ പരിധി രണ്ടു ലക്ഷമായി നിശ്ചയിക്കുന്ന സമയത്ത് 80 ഗ്രാം സ്വര്‍ണം രണ്ടു ലക്ഷം രൂപയ്ക്കു വാങ്ങാന്‍ കഴിയുമായിരുന്നു. കാര്‍ഷിക മേഖലയില്‍നിന്നുള്ള വരുമാനവും മറ്റും സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിപണിയില്‍ പണമൊഴുക്ക് തടസപ്പെടുത്താന്‍ മാത്രമേ ഈ നിയമങ്ങള്‍ ഉപകരിക്കൂ. വിപണിയെ പ്രോത്സാഹിപ്പിക്കുന്നതിന് പാന്‍ കാര്‍ഡ് പരിധി ഉയര്‍ത്തണമെന്ന് കേന്ദ്ര ധനമന്ത്രിക്കു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

