നക്ഷത്രങ്ങളെ തൊട്ട സ്വപ്‌നം; കാതറിന്‍ ബെന്നല്‍-പെഗ് 2026-ലെ ഓസ്ട്രേലിയന്‍ ഓഫ് ദി ഇയര്‍

കാന്‍ബറ: ഓസ്ട്രേലിയയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് ചിറകുനല്‍കിയ സയന്റിസ്റ്റും ബഹിരാകാശ സഞ്ചാരിയുമായ കാതറിന്‍ ബെന്നല്‍-പെഗ് (Katherine BennellPegg) 2026ലെ ഓസ്ട്രേലിയന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.ഞായറാഴ്ച വൈകുന്നേരം കാന്‍ബറയിലെ നാഷണല്‍ അര്‍ബോറേറ്റത്തില്‍ (National Arboretum) നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഓസ്ട്രേലിയന്‍ പതാകയ്ക്ക് കീഴില്‍ ബഹിരാകാശ പരിശീലനം പൂര്‍ത്തിയാക്കുന്ന ആദ്യ വ്യക്തിയാണ് 41-കാരിയായ കാതറിന്‍.22,500-ലധികം അപേക്ഷകരില്‍ നിന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പരിശീലനത്തിനായി ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്.ബഹിരാകാശ സാങ്കേതികവിദ്യയിലും ഗവേഷണത്തിലും ഓസ്ട്രേലിയയുടെ സ്ഥാനം ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ ഇവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജൂറി എടുത്തുപറഞ്ഞു.

നമ്മുടെ സ്വപ്‌നങ്ങള്‍ എത്ര വലുതാണെങ്കിലും അത് പിന്തുടരാനുള്ള വാതില്‍ ഇപ്പോള്‍ തുറക്കപ്പെട്ടിരിക്കുകയാണ്,’ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് കാതറിന്‍ പറഞ്ഞു. പുതിയ തലമുറയെ ശാസ്ത്രത്തിലേക്കും ഗവേഷണത്തിലേക്കും ആകര്‍ഷിക്കാന്‍ തന്റെ ഈ നേട്ടം ഉപകരിക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു

മറ്റ് പ്രധാന പുരസ്‌കാരങ്ങള്‍

സീനിയര്‍ ഓസ്ട്രേലിയന്‍ ഓഫ് ദി ഇയര്‍: പ്രൊഫസര്‍ ഹെന്റി ബ്രോഡാറ്റി (Henry Brodaty). ഡിമെന്‍ഷ്യ (Dementia) രോഗികളുടെ ചികിത്സയിലും പരിചരണത്തിലും അദ്ദേഹം നല്‍കിയ വിപ്ലവകരമായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

യങ് ഓസ്ട്രേലിയന്‍ ഓഫ് ദി ഇയര്‍: നെഡ് ബ്രോക്ക്മാന്‍ (Nedd Brockmann). ഭവനരഹിതര്‍ക്കായി ധനശേഖരണം നടത്താന്‍ ഓസ്ട്രേലിയയിലുടനീളം അവിശ്വസനീയമായ ദൂരം ഓടി (Utlramarathon) ജനശ്രദ്ധ നേടിയ യുവാവാണ് ഇദ്ദേഹം.

ലോക്കല്‍ ഹീറോ: ഫ്രാങ്ക് മിച്ചല്‍ (Frank Mitchell). പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ഗോത്രവിഭാഗക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അദ്ദേഹം നല്‍കിയ സേവനങ്ങള്‍ ആദരിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *