വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി മറൈന്‍ഡ്രൈവില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ അഞ്ചാംപാദ മത്സരങ്ങള്‍ ആവേശകരമായി. മത്സരങ്ങളുടെ ഉത്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിച്ചു.അതോടെ ആയിരക്കണക്കിന് വള്ളംകളി പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളിക്ക് തുടക്കമായി.
മത്സരത്തില്‍ നിരണം ബോട്ട് ക്ലബ് നേതാക്കളായി. ഫുട്‌ബോള്‍ ഇതിഹാസം സിനദീന്‍ സിദാന്റെ കുടുംബമടക്കം വിദേശികളായ നിരവധി ടൂറിസ്റ്റുകളും മത്സരം കാണാന്‍ മറൈന്‍ഡ്രൈവില്‍ എത്തിയിരുന്നു.വള്ളംകളി മത്സരത്തോട് അനുബന്ധിച്ച് അഗ്‌നിരക്ഷാസേന നടത്തിയ മോക്ഡ്രില്‍ കാണികള്‍ക്ക് വേറിട്ട അനുഭവമായി. വെള്ളത്തില്‍ മുങ്ങിപ്പോയ ആളുകളെ രക്ഷിക്കുന്നത് എങ്ങനെയാണ് എന്ന് കാണിക്കുന്നതിനായിരുന്നു മോക്ഡ്രില്‍ നടത്തിയത്.പരിശീലനം ലഭിച്ച സ്‌കൂബാ ഡൈവര്‍മാരുടെ നേതൃത്വത്തിലായിരുന്നു മോക്ഡ്രില്‍ സംഘടിപ്പിച്ചത്.

