തെക്കുകിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി,ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴയ്ക്ക് സാധ്യത

കേരളത്തില്‍ സാധാരണയായി ജനുവരിയില്‍ കേരളത്തില്‍ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. എന്നാല്‍ തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ശക്തിപ്രാപിച്ച അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ സ്വാധീനഫലമായി കേരളത്തിലേക്ക് കേരളത്തില്‍ മഴയ്ക്ക സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്

പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം,കൊല്ലം,കോട്ടയം,എറണാകുളം ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കാരണം കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് കടലില്‍ പോകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശമുണ്ട്.

ചിലയിടങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.അപ്രതീക്ഷിതമായെത്തിയ ഈ മഴ നെല്‍ക്കര്‍ഷകരെയും റബ്ബര്‍ കര്‍ഷകരെയും ആശങ്കയിലാക്കിയിട്ടുണ്ട്.വിളവെടുപ്പ് സമയത്തെ മഴ നെല്ല് നശിക്കാന്‍ കാരണമായേക്കാം. റബ്ബര്‍ ടാപ്പിംഗിനെയും ഇത് തടസ്സപ്പെടുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *