മുഖ്യമന്ത്രി പിണറായി വിജയന്‍ 16 മുതല്‍ നവംബര്‍ ഒമ്പതു വരെ ഗള്‍ഫ് പര്യടനത്തിന്

തിരുവനന്തപുരം: ഇരുപത്തഞ്ച് ദിവസം നീളുന്ന ഗള്‍ഫ് സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം പതിനാറിനു യാത്ര തിരിക്കും. നവംബര്‍ ഒമ്പതു വരെയാണ് പര്യടനം. പതിനാറാം തീയതി തിരുവനന്തപുരത്തു നിന്നു യാത്ര തിരിക്കുന്ന മുഖ്യമന്ത്രി അന്നു തന്നെ ബഹ്‌റിനില്‍ നിന്ന് പര്യടനം ആരംഭിക്കുന്ന വിധത്തിലാണ് യാത്രയുടെ ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. പിറ്റേദിവസം സൗദിയില്‍ ദമ്മാം, 18ന് ജിദ്ദ, 19ന് റിയാദ് എന്നിങ്ങനെ സൗദി അറേബ്യയിലെ പരിപാടികള്‍. 24, 25 തീയതികളില്‍ ഒമാനിലായിരിക്കും സന്ദര്‍ശനം. മസ്‌കറ്റിലും സലാലയിലും പരിപാടികള്‍. 30ന് ഖത്തറില്‍, നവംബര്‍ ഏഴിനു കുവൈറ്റില്‍, ഒന്‍പതിന് അബുദാബിയില്‍ എന്നിങ്ങനെയാണ് പരിപാടികള്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്.