കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ വിമർശനങ്ങൾക്കു കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വാർത്താസമ്മേളനത്തിനിടെ രേവന്ത് റെഡ്ഢിയുടെ പരാമർശങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. “ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്” എന്നായിരുന്നു പിണറായി വിജയന്റെ വാക്കുകൾ.രേവന്ത് റെഡ്ഢിക്ക് വിശദമായ മറുപടി പിന്നീട് നൽകുമെന്നും തൽക്കാലം ഇത്രമാത്രമേ പറയുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. “പോ മോനേ വിജയാ” എന്ന് അഭിസംബോധന ചെയ്തുകൊണ്ട് രേവന്ത് റെഡ്ഢി നടത്തിയ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തോടാണ് മുഖ്യമന്ത്രി ഇപ്രകാരം പ്രതികരിച്ചത്.ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ പാലിക്കേണ്ട മര്യാദകളുണ്ടെന്നും, രേവന്ത് റെഡ്ഢിയുടെ ഇടപെടൽ അത്തരത്തിലുള്ളതാണോ എന്ന് അദ്ദേഹം തന്നെ ചിന്തിക്കട്ടെയെന്നും പിണറായി വിജയൻ പറഞ്ഞു. പരസ്യമായി ഉന്നയിച്ച വിമർശനങ്ങൾക്ക് പരസ്യമായി തന്നെ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രേവന്ത് റെഡ്ഢിക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

