അകാരണമായി തന്നെ 15 മണിക്കൂറോളം ചൈനയില്‍ തടങ്കലില്‍ വച്ചെന്ന ആരോപണവുമായി ഇന്ത്യന്‍ വ്ളോഗര്‍. ഓണ്‍ റോഡ് ഇന്ത്യന്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ ട്രാവല്‍ വ്ലോഗര്‍ അനന്ത് മിത്തലാണ് ആരോപണവുമായി രംഗത്തെത്തിയത് അരുണാചല്‍ പ്രദേശിനെക്കുറിച്ച് ഓണ്‍ലൈനില്‍ നടത്തിയ അഭിപ്രായങ്ങളുടെ പേരിലാണ് തനിക്കെതിരെയുള്ള നടപടിയെന്നാണ് വ്ളോഗറുടെ ആരോപണം.ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അനന്ത് മിത്തലിന്റെ വെളിപ്പെടുത്തല്‍.ഡിസംബര്‍ 15 നാണ് സംഭവം, തന്റെ സുഹൃത്തുകളില്‍ ഒരാളെ കാണാന്‍ അനന്ത് മിത്തല്‍ ചൈന സന്ദര്‍ശിച്ചിരുന്നു എന്നാല്‍ ഗ്വാങ്ഷോ വിമാനത്താവളത്തില്‍ വച്ച് അദ്ദേഹത്തെ ചൈനീസ് അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദീര്‍ഘനേരം ചോദ്യം ചെയ്തതിനു ശേഷം ഒടുവില്‍ വ്ളോഗറെ വിട്ടയക്കുകയായിരുന്നു.
അകാരണമായി ചൈന 15 മണിക്കൂര്‍ തടങ്കലില്‍ വച്ചു;ആരോപണവുമായി ഇന്ത്യന്‍ വ്ളോഗര്‍

