വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡിൽ അമേരിക്ക വിഭാവനം ചെയ്ത “ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ പദ്ധതിക്കെതിരേ നിലപാടെടുത്ത കാനഡയ്ക്കെതിരേ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് നൽകുന്ന സുരക്ഷാ കവചത്തേക്കാൾ ചൈനയുമായുള്ള സാമ്പത്തിക ബന്ധത്തിന് കാനഡ മുൻഗണന നൽകുന്നത് അപകടകരമാണെന്നും ഒരു വർഷത്തിനുള്ളിൽ ചൈന കാനഡയെ “വിഴുങ്ങുമെന്നും’ ട്രംപിന്റെ മുന്നറിയിപ്പ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് കാനഡയ്ക്കെതിരേ ആഞ്ഞടിച്ചത്. കാനഡയെക്കൂടി സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ് “ഗോൾഡൻ ഡോം’ പദ്ധതിയെന്നും എന്നാലതു നിരസിച്ച് ചൈനയുമായുള്ള വ്യപാരബന്ധത്തിനാണ് അവർക്കു താത്പര്യമെന്നും ട്രംപ് പരിഹസിച്ചു.

