വര്‍ണ്ണാഭമായി ഓസ്ട്രേലിയയിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍

ഈ വര്‍ഷത്തെ ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വളരെ വര്‍ണ്ണാഭമായാണ് നടക്കുന്നത്.സിഡ്‌നിയിലെ മാര്‍ട്ടിന്‍ പ്ലേസിലെ കൂറ്റന്‍ ക്രിസ്മസ് ട്രീയും സെന്റ് മേരീസ് കത്തീഡ്രലിലെ ലൈറ്റ് ഷോയും കാണാന്‍ ആയിരങ്ങളാണ് എത്തിയത്.

വേനല്‍ക്കാല ക്രിസ്മസ് ആയതിനാല്‍ ബോണ്ടി ബീച്ചിലും മറ്റും സാന്താ തൊപ്പി ധരിച്ചെത്തിയ വിനോദസഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു.മെല്‍ബണിന്റെ ക്രിസ്മസ് ആഘോഷങ്ങളുടെ കേന്ദ്രമായ ഫെഡറേഷന്‍ സ്‌ക്വയറില്‍ ഇവിടെ പ്രത്യേക സംഗീത പരിപാടികളും കലാപ്രകടനങ്ങളും നടന്നു.മൈയര്‍ വിന്‍ഡോസില്‍ ദശകങ്ങളായി തുടരുന്ന മൈയര്‍ ക്രിസ്മസ് വിന്‍ഡോ പ്രദര്‍ശനം കാണാന്‍ കുടുംബങ്ങളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു.

നഗരമധ്യത്തിലെ സൗത്ത് ബാങ്കില്‍ പ്രത്യേകം തയ്യാറാക്കിയ ക്രിസ്മസ് മാര്‍ക്കറ്റുകളും നദീതീരത്തെ കരിമരുന്ന് പ്രയോഗവും ബ്രിസ്‌ബേനില്‍ ആകര്‍ഷകമായി.പെര്‍ത്ത് നഗരത്തിലുടനീളം സജ്ജീകരിച്ചിരിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാരങ്ങള്‍ കാണാന്‍ പ്രത്യേകം തയ്യാറാക്കിയ ‘ലൈറ്റ് ട്രയലിലൂടെ’ ജനങ്ങള്‍ ഒഴുകിയെത്തി.ഓസ്ട്രേലിയയിലെ കാലാവസ്ഥ ഇപ്പോള്‍ ചൂടുള്ളതായതിനാല്‍, മഞ്ഞുവീഴ്ചയ്ക്ക് പകരം വെയിലത്തുള്ള ആഘോഷങ്ങളാണ് മിക്കയിടങ്ങളിലും കാണാന്‍ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *