പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് തുടക്കമായി.
ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകി നാടും നഗരവും. നക്ഷത്രങ്ങളും ദീപാലങ്കാരങ്ങള്‍ കൊണ്ടും വര്‍ണവിസ്മയം തീര്‍ത്താണ് സംസ്ഥാനം ക്രിസ്മസിനെ വരവേല്‍ക്കുന്നത്.ക്രൈസ്സ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും.
ക്രിസ്തുവിന്റെ പാത പിന്തുടര്‍ന്ന് ദയയും പരസ്പര ഐക്യവും പ്രോത്സാഹിപ്പിക്കുന്ന സമൂഹം കെട്ടിപ്പടുക്കാനായി പ്രവര്‍ത്തിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ക്രിസ്തുമസ് ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
ക്രിസ്തുദേവന്‍ പഠിപ്പിച്ച സമാധാനം,കരുണ,ക്ഷമ മുതലായ സന്ദേശങ്ങള്‍ കാലാതീതമാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനും കേരളീയര്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു.സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ത്യാഗത്തിന്റെയും ആഘോഷമാണ് ക്രിസ്മസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

