സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു: അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്; മലയാളികൾക്ക് മികച്ച നേട്ടം

ന്യൂഡൽഹി: 2025-ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ദേശീയ തലത്തിൽ അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക് കരസ്ഥമാക്കി. രാജേശ്വരി സുവേ രണ്ടാം റാങ്കും അകാൻഷ് ധുൽ മൂന്നാം റാങ്കും നേടി. ആകെ 958 പേരാണ് ഇത്തവണ സിവിൽ സർവീസിലേക്ക് യോഗ്യത നേടിയത്.ഇത്തവണത്തെ പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ 150 റാങ്കുകളിൽ അഞ്ച് മലയാളികൾ ഇടംപിടിച്ചു.

* ആർ. ശ്രുതി – റാങ്ക്: 18 (മലയാളികളിൽ ഒന്നാമത്)

* ജെ.എസ്. ശ്രീജ – റാങ്ക്: 57

* ബി. ഗോപിക – റാങ്ക്: 105

* അജയ് രാജ് – റാങ്ക്: 109

* വി.സി. ശ്രീലക്ഷ്മി – റാങ്ക്: 133

2025 ഓഗസ്റ്റിലാണ് പരീക്ഷ നടന്നത്. പേഴ്സണാലിറ്റി ടെസ്റ്റ് കഴിഞ്ഞ ഡിസംബറിലും ഈ വർഷം ഫെബ്രുവരിയിലുമായി പൂർത്തിയായി. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് തുടങ്ങി ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച മാർക്ക് വിവരങ്ങൾ 15 ദിവസത്തിനകം യുപിഎസ്‌സി വെബ്‌സൈറ്റിൽ (upsc.gov.in) ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *