ഇറാനില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം മൂന്നാം വാരത്തിലേക്ക് കടന്നു. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 648 കടന്നതായി ഹ്യൂമന്‍ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സി (HRANA) റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍, പ്രതിഷേധക്കാര്‍ക്കിടയിലെ ചില സംഘടനകള്‍ ഈ സംഖ്യ 3,000-ത്തിന് മുകളില്‍ ആണെന്ന് അവകാശപ്പെടുന്നു.ഇതുവരെ 10,700-ലധികം ആളുകളെ സുരക്ഷാ സേന തടവിലാക്കിയിട്ടുണ്ട്.ഇതില്‍ ഭൂരിഭാഗവും 30 വയസ്സിന് താഴെയുള്ള യുവാക്കളാണ്.
പരിക്കേറ്റവരെയും മരിച്ചവരെയും കൊണ്ട് ഇറാനിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണെന്നും,പലയിടത്തും ചികിത്സ നല്കാന് പോലും സാധിക്കാത്ത സാഹചര്യമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ പശ്ചാത്തലത്തില്‍ ഇറാന് ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു

