ഉത്തരേന്ത്യയിൽ ശീതക്കാറ്റ്, മഞ്ഞുവീഴ്ച

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ ക​​​ന​​​ത്ത മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യും ശൈ​​​ത്യ കൊ​​​ടു​​​ങ്കാ​​​റ്റും ജ​​​ന​​​ജീ​​​വി​​​തം ദുഃ​​​സ​​​ഹ​​​മാ​​​ക്കു​​​ന്നു. ജ​​​മ്മു കാ​​​ഷ്മീ​​​ർ, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്, ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ്, സി​​​ക്കിം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളും മ​​​ല​​​ക​​​ളും തു​​​ട​​​ർ​​​ച്ച​​​യാ​​​യ മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യി​​​ൽ വി​​​റ​​​ങ്ങ​​​ലി​​​ച്ചു നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.

ഡ​​​ൽ​​​ഹി​​​യി​​​ലും ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ മി​​​ക്ക പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും താ​​​പ​​​നി​​​ല ആ​​​റു ഡി​​​ഗ്രി സെ​​​ൽ​​​ഷസ് വ​​​രെ താ​​​ഴ്ന്നു. ഡ​​​ൽ​​​ഹി, പ​​​ഞ്ചാ​​​ബ്, ഹ​​​രി​​​യാ​​​ന, ച​​​ണ്ഡീ​​​ഗ​​​ഡ്, വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ രാ​​​ജ​​​സ്ഥാ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ മി​​​ക്ക ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും അടുത്ത ദിവസങ്ങളിൽ ആയി കു​​​റ​​​ഞ്ഞ താ​​​പ​​​നി​​​ല പൂജ്യം മു​​​ത​​​ൽ അ​​​ഞ്ച് ഡി​​​ഗ്രി സെ​​​ൽ​​​ഷസ് വ​​​രെ കു​​​റ​​​യാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. മ​​​ണി​​​ക്കൂ​​​റി​​​ൽ 15 മു​​​ത​​​ൽ 35 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ വേ​​​ഗ​​​ത​​​യി​​​ൽ വീ​​​ശു​​​ന്ന ശൈ​​​ത്യ​​​ക്കാ​​​റ്റ് ത​​​ണു​​​പ്പി​​​ന്‍റെ തീ​​​വ്ര​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ക​​​ന​​​ത്ത മൂ​​​ട​​​ൽ​​​മ​​​ഞ്ഞി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

മ​​​ണാ​​​ലി​​​യി​​​ലെ മ​​​ഞ്ഞി​​​ൽ നി​​​ര​​​വ​​​ധി വാ​​​ഹ​​​ന​​​ങ്ങ​​​ളും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളും തെ​​​ന്നി താ​​​ഴേ​​​ക്കു​​​പോ​​​യെ​​​ങ്കി​​​ലും വ​​​ലി​​​യ അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​യി. നൈ​​​നി​​​റ്റാ​​​ൾ ന​​​ഗ​​​ര​​​ത്തി​​​ൽ മ​​​ഴ​​​യ്ക്കൊ​​​പ്പം ആ​​​ലി​​​പ്പ​​​ഴം വ​​​ർ​​​ഷ​​​വു​​​മു​​​ണ്ടാ​​​യി. നൈ​​​നി​​​റ്റാ​​​ളി​​​ലെ ചൈ​​​ന പീ​​​ക്ക്, കി​​​ൽ​​​ബ​​​റി, അ​​​ൽ​​​മോ​​​റ​​​യി​​​ലെ ദു​​​ന​​​ഗി​​​രി, പൗ​​​രി​​​യി​​​ലെ ത​​​ർ​​​ക്കേ​​​ശ്വ​​​ർ തു​​​ട​​​ങ്ങി​​​യ ഉ​​​യ​​​ർ​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ മ​​​ഞ്ഞു​​​മൂ​​​ടി. വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണു പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും സീ​​​സ​​​ണി​​​ലെ ആ​​​ദ്യ മ​​​ഞ്ഞു​​​വീ​​​ഴ്ച ഉ​​​ണ്ടാ​​​യ​​​ത്.

Leave a Reply

Your email address will not be published. Required fields are marked *