ബംഗളൂരു: വ്യവസായി സി.ജെ. റോയിയുടെ മരണത്തിന് ഉത്തരവാദി ഐടി ഉദ്യോഗസ്ഥരെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ഐടി ഉദ്യോഗസ്ഥർ നിരന്തരമായി സമ്മർദം ചെലുത്തിയെന്ന് ലീഗൽ അഡ്വൈസർ പ്രകാശ് പറഞ്ഞു.
ബംഗളൂരുവിലെ കോർപറേറ്റ് ഓഫീസിൽവച്ച് വെള്ളിയാഴ്ച 3.15ഓടെയാണ് റോയി ജീവനൊടുക്കിയത്. സ്വന്തം തോക്ക് ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായി പരിശോധന നടത്തുകയായിരുന്നു. കൊച്ചിയിലുള്ള ഐടി ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കെത്തിയത്.

