ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പിന്തുണ ആവശ്യമില്ലെന്ന് കോൺഗ്രസ്. തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവപ്പെരുന്തഗൈയാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകുന്ന കാര്യം ടിവികെ പരിഗണിക്കുന്നുണ്ടെന്ന് വിജയ്യുടെ അച്ഛൻ എസ്.എ. ചന്ദ്രശേഖർ പറഞ്ഞിരുന്നു. കോൺഗ്രസിന് ചരിത്രവും പാരമ്പര്യവുമുണ്ട്. എന്നാൽ കോൺഗ്രസ് ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.
ടിവികെ അവരെ പിന്തുണച്ചാൽ ഈ നിലമാറും. അങ്ങനെ പഴയ പ്രതാപം വീണ്ടെടുക്കാമെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ഇതിനെതിരെയാണ് പാർട്ടിയുടെ സംസ്ഥാനനേതൃത്വം പ്രതികരണവുമായി രംഗത്തെത്തിയത്.

