നീതിന്യായ വ്യവസ്ഥയിലെ അഴിമതി പരാമർശം: എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി (NCERT) എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമർശിച്ച വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ കോടതി, ഇത് അതീവ ഗൗരവമുള്ള കാര്യമാണെന്ന് നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെട്ട ബെഞ്ചാണ് ഈ വിഷയം പരിഗണിച്ചത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *