പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ മകന് ജാമ്യം നിഷേധിച്ച് കോടതി;എമു പ്ലെയിൻസിൽ അർദ്ധരാത്രി നടന്നത് ക്രൂരകൃത്യം

സിഡ്‌നി: വെസ്റ്റ് സിഡ്‌നിയിലെ എമു പ്ലെയിൻസിൽ സ്വന്തം വീട്ടിൽ വെച്ച് പിതാവിനെ കുത്തിക്കൊല പ്പെടുത്തിയ കേസിൽ മുപ്പതുകാരനായ മകന് കോടതി ജാമ്യം നിഷേധിച്ചു. ഇന്നലെ രാത്രി 6:45-ഓടെയാണ് ക്ലൗട്ട പ്ലേസിലെ വീട്ടിൽ വെച്ച് 58-കാരനായ ജോൺ ക്ലാർക്ക് ക്രൂരമായി കൊല്ലപ്പെട്ടത്. ശരീര ത്തിന്റെ മുകൾഭാഗത്ത് നിരവധി തവണ കുത്തേറ്റ നിലയിലായിരുന്നു ഇദ്ദേഹമെന്ന് എൻ.എസ്.ഡബ്ല്യു പോലീസ് അറിയിച്ചു.

സംഭവസ്ഥലത്തെത്തിയ പാരാമെഡിക്കൽ സംഘം ജോൺ ക്ലാർക്കിന് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തുടർന്ന് വീട്ടിൽ വെച്ച് തന്നെ മകൻ ഇവാൻ ഡേവിസ് ക്ലാർക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്ന ത്.പെൻറിത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം അനുവദിച്ചില്ല.

കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് പോലീസ് നിരവധി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവസമയത്ത് പത്തിലധികം പോലീസ് വാഹനങ്ങളും ആംബുലൻസുകളും പോലീസ് ഹെലികോപ്റ്ററും സ്ഥലത്തെ ത്തിയിരുന്നു. വലിയ തോതിലുള്ള പോലീസ് സന്നാഹം എത്തിയതോടെ പ്രദേശം ഭീതിയിലായെന്ന് അയൽ വാസികൾ പറഞ്ഞു. കുടുംബത്തിനുള്ളിലുണ്ടായ തർക്കമാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *