സി​പി​എ​മ്മി​ന് ന്യൂ​ന​പ​ക്ഷ​വും ഭൂ​രി​പ​ക്ഷ​വും ഒ​പ്പ​മി​ല്ലാ​ത്ത അ​വ​സ്ഥ: വി.​ഡി. സ​തീ​ശ​ൻ

കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വ​​​​രെ ന്യൂ​​​​ന​​​​പ​​​​ക്ഷ പ്രീ​​​​ണ​​​​ന​​​​വും പി​​​​ന്നീ​​​​ട് ഭൂ​​​​രി​​​​പ​​​​ക്ഷ പ്രീ​​​​ണ​​​​ന​​​​വും ന​​​​ട​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ച സി​​​​പി​​​​എ​​​​മ്മി​​​​ന് ഇ​​​​പ്പോ​​​​ള്‍ ര​​​​ണ്ടു​​​​കൂ​​​​ട്ട​​​​രും ഇ​​​​ല്ലാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യാ​​​​യെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. കാ​​​​സ​​​​ര്‍​ഗോ​​​​ഡ് ഗ​​​​സ്റ്റ് ഹൗ​​​​സി​​​​ല്‍ പു​​​​തു​​​​യു​​​​ഗ യാ​​​​ത്ര​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള സം​​​​വാ​​​​ദ പ​​​​രി​​​​പാ​​​​ടി​​​​ക്കു ശേ​​​​ഷം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

42 വ​​​​ര്‍​ഷം ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്‌​​​​ലാ​​​​മി സി​​​​പി​​​​എ​​​​മ്മി​​​​നൊ​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു. നി​​​​ര​​​​വ​​​​ധി ത​​​​വ​​​​ണ അ​​​​വ​​​​രു​​​​ടെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണ് എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​നും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും. ഇ​​​​പ്പോ​​​​ൾ ഇ​​​​വ​​​​ർ മ​​​​റ​​​​വി​​​​യു​​​​ള്ള​​​​തു പോ​​​​ലെ അ​​​​ഭി​​​​ന​​​​യി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​വ​​​​ര്‍ ഞ​​​​ങ്ങ​​​​ള്‍​ക്ക് പു​​​​റ​​​​ത്തു​​​​നി​​​​ന്ന് പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മ്പോ​​​​ള്‍ മാ​​​​ത്രം പെ​​​​ട്ടെ​​​​ന്ന് വ​​​​ര്‍​ഗീ​​​​യ​​​​വാ​​​​ദി​​​​ക​​​​ളാ​​​​കു​​​​ന്ന​​​​ത് എ​​​​ങ്ങ​​​​നെ​​​​യാ​​​​ണെ​​​ന്നും സ​​​​തീ​​​​ശ​​​​ൻ ചോ​​​ദി​​​ച്ചു.

എ​​​​ല്ലാ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍​ക്കും അ​​​​ഭി​​​​പ്രാ​​​​യം പ​​​​റ​​​​യാ​​​​നു​​​​ള്ള സ്വാ​​​​ത​​​​ന്ത്ര്യ​​​​മു​​​​ണ്ട്. ഒ​​​​രു സ​​​​മു​​​​ദാ​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​ട​​​​പെ​​​​ടി​​​​ല്ല. എ​​​​ല്ലാ​​​​വ​​​​രും ഒ​​​​ന്നി​​​​ച്ച് ന​​​​ട​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഞ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ഗ്ര​​​​ഹം. എ​​​​ന്‍​എ​​​​സ്എ​​​​സി​​​​ലും എ​​​​സ്എ​​​​ന്‍​ഡി​​​​പി​​​​യി​​​​ലും എ​​​​ന്തെ​​​​ങ്കി​​​​ലും ന​​​​ട​​​​ന്നാ​​​​ല്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ എ​​​​ന്‍റെ അ​​​​ടു​​​​ത്തേ​​​​ക്ക് വ​​​​രും. അ​​​​തി​​​​ലൊ​​​​ന്നും അ​​​​ഭി​​​​പ്രാ​​​​യം പ​​​​റ​​​​യേ​​​​ണ്ട ആ​​​​ള​​​​ല്ല താ​​​​നെ​​​​ന്നും സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *