ഫ്ലോറിഡ: നാസയുടെയും സ്‌പേസ് എക്‌സിന്റെയും സംയുക്ത സംരംഭമായ ‘ക്രൂ-12’ (Crew-12) ദൗത്യം വിജയകരമായി വിക്ഷേപിച്ചു. വെള്ളിയാഴ്ച പുലർച്ചെ (ഇന്ത്യൻ സമയം വൈകുന്നേരം 3:45-ഓടെ) ഫ്ലോറിഡയിലെ കേപ്പ് കനാവറൽ സ്‌പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് നാല് ബഹിരാകാശ യാത്രികരുമായി ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നത്.
നാസയുടെ ജസീക്ക മെയർ , ജാക്ക് ഹാതവേ , യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സോഫി അഡെനോട്ട്, റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ ആൻഡ്രി ഫെഡ്യായേവ് എന്നിവരാണ് സംഘത്തിലുള്ളത്. ഇതിൽ സോഫി അഡെനോട്ട്, ജാക്ക് ഹാതവേ എന്നിവരുടെ ആദ്യ ബഹിരാകാശ യാത്രയാണിത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS)ആറ് മാസം നീണ്ടുനിൽക്കുന്ന ഗവേഷണ ദൗത്യത്തിനായാണ് ഇവർ നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് ഉച്ചയോടെ പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കും (Docking).


