ഒമാൻ തീരത്ത് ആക്രമണത്തിനിരയായ തായ് കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

മസ്‌കത്ത്: ഒമാൻ തീരത്തിനടുത്ത് വെച്ച് ആക്രമണത്തിനിരയായ തായ്‌ലൻഡ് ചരക്ക് കപ്പലിലെ 20 ജീവനക്കാരെ റോയൽ നേവി ഓഫ് ഒമാൻ സുരക്ഷിതമായി രക്ഷപ്പെടുത്തി. ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററാണ് ഇക്കാര്യം അറിയിച്ചത്.തായ്‌ലൻഡിൽ റജിസ്റ്റർ ചെയ്ത ‘മയൂരീ നരീ’ എന്ന വാണിജ്യ കപ്പലാണ് ആക്രമണത്തിന് ഇരയായത്.

ഒമാൻ തീരത്തുനിന്ന് ഏകദേശം 13 നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു സംഭവം. ആക്രമണത്തെത്തുടർന്ന് കപ്പലിന്റെ പ്രധാന എഞ്ചിൻ റൂമിൽ തീപിടുത്തമുണ്ടാവുകയും കപ്പൽ അടിയന്തര സാഹചര്യത്തിലാവുകയും ചെയ്തു.വിവരമറിഞ്ഞ ഉടൻ തന്നെ റോയൽ നേവി ഓഫ് ഒമാൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

തായ് പൗരന്മാരായ 20 ജീവനക്കാരെയും കപ്പലിൽ നിന്ന് വിജയകരമായി ഒഴിപ്പിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തതായി ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *