നിർണായക തീരുമാനം; അപകടകരമായ ലാൻഡിംഗ് ഒഴിവാക്കി പൈലറ്റ്.

ഇസ്താംബൂൾ: ശക്തമായ കാറ്റിനെ തുടർന്ന് റണ്‍വേയിൽ ലാൻഡ് ചെയ്യാവാതെ ആടിയുലഞ്ഞ വിമാനം വീണ്ടും പറന്നുയർന്നു. ഇസ്താംബൂളിലെ സബിഹ ഗോക്കൻ വിമാനത്താവളത്തിൽ നിന്നുള്ള വീഡിയോ പുറത്തുവന്നു. പെഗാസസ് എയർലൈൻസിന്‍റെ എയർബസ് എ320നിയോ വിമാനമാണ് ശക്തമായ കാറ്റിൽ ലാൻഡ് ചെയ്യാനാവാതെ വലഞ്ഞത്.

തുർക്കിയുടെ ചില ഭാഗങ്ങളിൽ പ്രത്യേകിച്ച് ഇസ്താംബൂളിൽ, കഴിഞ്ഞ ദിവസങ്ങളിൽ കഠിനമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കനത്ത മഴയും ശക്തമായ കാറ്റും ദൈനംദിന ജീവിതത്തെയും വ്യോമഗതാഗതത്തെയും സാരമായി തടസ്സപ്പെടുത്തി. കൊടുങ്കാറ്റ് മേഖലയിൽ നാശം വിതച്ചതിനാൽ നിരവധി വിമാനങ്ങൾ കാലതാമസം നേരിട്ടു. ഇസ്താംബുളിലെ വിമാനത്താവളത്തിൽ വിമാനം റൺവേയിലേക്ക് അടുക്കുമ്പോൾ, ശക്തമായ കാറ്റിന്റെ ആഘാതത്തിൽ വിമാനം ആടിയുലഞ്ഞു. ഇത് ലാൻഡിംഗ് സുരക്ഷിതമല്ലാതാക്കി. ആ നിർണായക ഘട്ടത്തിൽ അപകടകരമായ ലാൻഡിംഗ് ഒഴിവാക്കി പൈലറ്റ് സമയോചിതമായി പ്രവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *