ന്യൂയോര്‍ക്ക്: സമീപകാലത്തെ ഏറ്റവും വലിയ ഇടിവിലേക്ക് ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികളെത്തിയതോടെ ഇവയില്‍ നിക്ഷേപം നടത്തിയിരിക്കുന്നവര്‍ വലി വില്‍പന സമ്മര്‍ദത്തിലേക്ക്. പ്രമുഖ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്റെ മൂല്യം ഒരു മാസത്തിനിടെ മുപ്പതു ശതമാനമാണ് ഇടിഞ്ഞത്. ഒക്ടോബര്‍ തുടക്കത്തില്‍ 1,26,000 ഡോളര്‍ വരെ ഉയര്‍ന്ന ബിറ്റ്‌കോയിന്‍ വില നിലവില്‍ 90000 രൂപയിലും താഴെയാണെത്തിയിരിക്കുന്നത്. എല്ലാ ക്രിപ്‌റ്റോ കറന്‍സികളുടെയും വിപണി മൂല്യത്തില്‍ കഴിഞ്ഞ ആറാഴ്ചയ്ക്കിടെ 1.2 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായിരിക്കുന്നത്.
തകര്‍ച്ച നീണ്ടു നില്‍ക്കുമെന്ന അശങ്കയില്‍ വന്‍കിട നിക്ഷേപകരില്‍ പലരും ക്രിപ്‌റ്റോ നിക്ഷേപം വിറ്റഴിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇതും വിപണിയിലെ അനിശ്ചിതത്വം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ മുപ്പതു ദിവസത്തിനിടെ ദീര്‍ഘകാല നിക്ഷേപകര്‍ 8.15 ലക്ഷം ബിറ്റ്‌കോയിനാണ് വിറ്റഴിച്ചത്.

