ന്യൂസിലാന്‍ഡിലെ പ്രമുഖ ഓണ്‍ലൈന്‍ പേഷ്യന്റ് പോര്‍ട്ടല്‍ ‘മാനേജ് മൈ ഹെല്‍ത്തിന് നേരെ സൈബര്‍ ആക്രമണം; 1.2 ലക്ഷം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായി കണക്ക്

ന്യൂസിലാന്‍ഡിലെ പ്രമുഖ ഓണ്‍ലൈന്‍ പേഷ്യന്റ് പോര്‍ട്ടലായ ‘മാനേജ് മൈ ഹെല്‍ത്തിന് നേരെ സൈബര്‍ ആക്രമണം.2025 ഡിസംബര്‍ 30-നാണ് സിസ്റ്റത്തില്‍ അനധികൃത കടന്നുകയറ്റം നടന്നതായി കണ്ടെത്തിയത്. ‘കാസു’ (K-azu) എന്ന ഹാക്കര്‍ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നാണ് സൂചന.

സിസ്റ്റത്തിലെ ‘My Health Documents’ എന്ന വിഭാഗത്തിലെ ഫയലുകളാണ് ഹാക്കര്‍മാര്‍ കൈക്കലാക്കിയത്. ഇതില്‍ രോഗികള്‍ അപ്ലോഡ് ചെയ്ത ഫയലുകള്‍, ആശുപത്രി വിടുതല്‍ രേഖകള്‍ (Discharge Summaries), റെഫറല്‍ ലെറ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഇത് ന്യൂസിലാന്‍ഡിലെ ആരോഗ്യമേഖലയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയായാണ് കണക്കാക്കപ്പെടുന്നത്.ഭാഗ്യവശാല്‍, ക്ലിനിക്കല്‍ സിസ്റ്റങ്ങള്‍, മരുന്ന് കുറിപ്പുകള്‍ അപ്പോയിന്റ്മെന്റ് വിവരങ്ങള്‍ എന്നിവ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു.ഏകദേശം 1.2 ലക്ഷം (120,000) ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് പ്രാഥമിക കണക്ക്. ഇത് പോര്‍ട്ടലിലെ ആകെ ഉപയോക്താക്കളുടെ 6-7 ശതമാനത്തോളം വരും.ഇതില്‍ 86,000 പേരും നോര്‍ത്ത്‌ലാന്‍ഡ് മേഖലയില്‍ നിന്നുള്ളവരാണ്. ഇവിടുത്തെ ഏകദേശം 45 ജനറല്‍ പ്രാക്ടീസ് ക്ലിനിക്കുകളെ ഇത് നേരിട്ട് ബാധിച്ചു.

ഹാക്കര്‍മാര്‍ 60,000 യുഎസ് ഡോളര്‍ (ഏകദേശം 1.05 ലക്ഷം ന്യൂസിലാന്‍ഡ് ഡോളര്‍) മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നു. പണം നല്‍കിയില്ലെങ്കില്‍ 4 ലക്ഷത്തിലധികം മെഡിക്കല്‍ രേഖകള്‍ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഇതിനകം തന്നെ ചില വിവരങ്ങള്‍ സാമ്പിളുകളായി അവര്‍ പുറത്തുവിട്ടിട്ടുണ്ട്.

ബാധിക്കപ്പെട്ട ആളുകളില്‍ പകുതിയോളം പേരെ (ഏകദേശം 60,000 പേര്‍) ഇതിനോടകം ഇമെയില്‍ വഴി വിവരം അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ വരും ദിവസങ്ങളില്‍ അറിയിക്കും.ബാധിക്കപ്പെട്ടവര്‍ക്കായി 0800 എന്ന നമ്പറില്‍ തുടങ്ങുന്ന പ്രത്യേക ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. നിങ്ങള്‍ക്ക് ലഭിക്കുന്ന ഇമെയിലിലോ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുമ്പോഴോ ഈ നമ്പര്‍ ലഭ്യമാകും.

ഹാക്കര്‍മാര്‍ വിവരങ്ങള്‍ കൈമാറുന്നതോ ഉപയോഗിക്കുന്നതോ തടയാന്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്.ഉപയോക്താക്കള്‍ ഉടനടി നിങ്ങളുടെ ‘മാനേജ് മൈ ഹെല്‍ത്ത്’ പാസ്വേഡ് മാറ്റുണമെന്നും കൂടുതല്‍ സുരക്ഷയ്ക്കായി ‘ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍’ (TwoFactor Authentication) എനേബിള്‍ ചെയ്യുണമെന്നു അധികൃര്‍ അറിയിച്ചു.ബാങ്കില്‍ നിന്നോ ആരോഗ്യ വകുപ്പില്‍ നിന്നോ എന്ന വ്യാജേന വരുന്ന സംശയാസ്പദമായ ഫോണ്‍ കോളുകള്‍, എസ്എംഎസ്, ഇമെയില്‍ എന്നിവയോട് പ്രതികരിക്കാതിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *