വൈയാനു ചുഴലിക്കാറ്റ്;ന്യൂസിലൻഡിൽ അതീവ ജാഗ്ര, ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു

വെല്ലിംഗ്ടൺ: വൈയാനു (Vaianu) ചുഴലിക്കാറ്റ് ന്യൂസിലൻഡ് തീരത്തേക്ക് അടുക്കുന്നതിനെത്തുടർന്ന് രാജ്യം അതീവ ജാഗ്രതയിൽ. ശനിയാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് കരതൊടുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ആയിരക്കണക്കിന് ആളുകളോട് വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാSafeൻ അധികൃതർ നിർദ്ദേശിച്ചു. കാറ്റിന്റെ തീവ്രത കണക്കിലെടുത്ത് നോർത്ത്‌ലാൻഡ് (Northland), വക്കാതാനെ (Whakatāne), ഹോക്സ് ബേ (Hawke’s Bay) എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഓക്‌ലാൻഡ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ എമർജൻസി അലർട്ടുകൾ നൽകി. വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും പ്രളയവും മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക മുന്നറിയിപ്പിനായി കാത്തുനിൽക്കാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു.

വൈദ്യുതി ബന്ധം തടസ്സപ്പെടാനും ഗതാഗത തടസ്സങ്ങൾക്കും സാധ്യതയുണ്ടെന്നും, കുറഞ്ഞത് മൂന്ന് ദിവസത്തേക്കുള്ള അത്യാവശ്യ സാധനങ്ങൾ കരുതണമെന്നും അധികൃതർ അറിയിച്ചു. തീരദേശ മേഖലകളിൽ കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. 2023-ലെ ഗബ്രിയേൽ ചുഴലിക്കാറ്റിന് ശേഷമുള്ള ഏറ്റവും വലിയ പ്രകൃതിക്ഷോഭമായിരിക്കും ഇതെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നത്. എല്ലാവരും ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ജനങ്ങളോട് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *