മുന്‍ ഓസ്ട്രേലിയന്‍ ഇതിഹാസ താരം ഡാമിയന്‍ മാര്‍ട്ടിന്‍ (Damien Martyn) മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് ക്രിക്കറ്റ് ലോകത്തിന് വലിയ ആശ്വാസമാണ് നല്‍കുന്നത്.
ജനുവരി 5ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹത്തിന്റെ
ആരോഗ്യനിലയിലെ പുരോഗതി പ്രാപിച്ചു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മെനിഞ്ചൈറ്റിസ് ബാധിച്ച് പെര്‍ത്തിലെ ആശുപത്രിയില്‍ കോമയിലായിരുന്ന മാര്‍ട്ടിന്‍ ഇന്ന് രാവിലെ ബോധം വീണ്ടെടുത്തു.അദ്ദേഹം കണ്ണുകള്‍ തുറന്നതായും അടുത്തുള്ളവരോട് സംസാരിക്കാന്‍ ശ്രമിച്ചതായും മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങിവരുന്നത് ശുഭസൂചനയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.നിലവില്‍ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. എങ്കിലും അപകടനില തരണം ചെയ്തതായാണ് സൂചന.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കുകയും ബാക്ടീരിയല്‍ മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ഇന്‍ഡ്യൂസ്ഡ് കോമയിലേക്ക് (Induced Coma) മാറ്റുകയുമായിരുന്നു.മാര്‍ട്ടിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനകളുമായി ഉണ്ടായിരുന്ന മുന്‍ സഹതാരങ്ങളായ റിക്കി പോണ്ടിംഗ്, ഷെയ്ന്‍ വാട്‌സണ്‍ തുടങ്ങിയവര്‍ വാര്‍ത്ത അറിഞ്ഞ് വലിയ സന്തോഷം പ്രകടിപ്പിച്ചു. സിഡ്നി ടെസ്റ്റ് നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ വന്ന ഈ വാര്‍ത്ത ഓസ്ട്രേലിയന്‍ ടീമിനും വലിയ ആവേശമാണ് നല്‍കുന്നത്.

